കണ്ണൂർ: ബി ജെ പി നേതാവ് പ്രകാശ് ജാവേദുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന ആരോപണം സമ്മതിച്ചതിന് പിന്നാലെ ജയരാജനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ടുകെട്ടില്‍ ജാഗ്രത വേണമെന്നും ജയരാജന്‍ ഈ വിഷയത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കാന്‍ ശ്രദ്ധിക്കാറില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇ.പി. ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ, എല്ലാവരുമായും സുഹൃദ്ബന്ധം സൂക്ഷിക്കുന്നയാളാണ് ജയരാജന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും എന്ന പഴം ചൊല്ല് എപ്പോഴും ശ്രദ്ധിക്കണം. ബിജെപി നേതാക്കളെ കാണുന്നതില്‍ തെറ്റന്നുമില്ല, ജാവേദ്കറെ ഞാനും കണ്ടിട്ടുണ്ട് ഞാന്‍ പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരനെ മറ്റൊരു രാഷ്ട്രീയക്കാരന്‍ കാണുന്നതില്‍ തെറ്റ് കാണേണ്ടതില്ല. ജയരാജന്റെ ജാഗ്രതക്കുറവ്് നേരത്തെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.