28.8 C
Saudi Arabia
Monday, July 7, 2025
spot_img

പേരാമ്പ്രയിലെ സംഘർഷം പരിക്കെറ്റവരെ ആശുപത്രിയിൽ നിന്നും കസ്റ്റടിയിലെടുത്തതായി പരാതി.

പേരാമ്പ്ര : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്യാടുണ്ടായ സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവർതകരെ പോലീസ് ആശുപത്രിയിൽ നിന്നും കസ്റ്റടിയിൽ എടുത്തതായി പരാതി. തലക്കും വയറിനും ഗുരുതരമായി പരിക്കേറ്റവരെയാണ് പോലീസ് കസ്റ്റടിയിലെടുത്തു ലോക്കപ്പിലടച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവർത്തകർക്കും 2 എൽ ഡി എഫ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇതില്‍ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

പോലീസ് കസ്റ്റഡിയിലുള്ളവരെ വിട്ടയട്ടണമെന്നും ആവശ്യമായ ചികിത്സക്കായി തിരിച്ചു ആശുപത്രിയിൽ പ്രവേശി പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി. എഫ് പ്രവർത്തകർ സ്റ്റേഷനിൽ സംഘടിച്ചിരിക്കുകയാണ്

Related Articles

- Advertisement -spot_img

Latest Articles