പുളിക്കൽ: ഇ എം ടി ന്യൂസ് ടുഡേ ഡയരക്ടറും റ്റോയ് കഫെ സി ഇ ഒ യുമായ റിയാദിലെ മുൻ സാമൂഹിക പ്രവർത്തകൻ ഉബൈദ് എടവണ്ണയുടെ മാതാവ് പി പി റൂഖിയ്യ ഹജ്ജുമ്മ (85) മരണപ്പെട്ടു. പരേതനായ പി. പി ഉബൈദുല്ല മൗലവിയുടെ മകളാണ്. പരേതനായ പി.സി അബ്ദുറഹ്മാൻ മൗലവിയാണ് ഭർത്താവ്.
മയ്യിത്ത് നമസ്കാരവും കബറടക്കവും എടവണ്ണ കല്ലു വെട്ടി ചെറിയ പള്ളിയിൽ നടന്നു.
ഉബൈദ് എടവണ്ണ, മുഹമ്മദലി പി.സി (റിട്ട: പോസ്റ്റ് മാസ്റ്റർ ) ഉമ്മുഹബീബ ടീച്ചർ, ഷെരീഫ, സുമയ്യ എന്നിവരാണ് മക്കൾ.
മരുമക്കൾ: ആയിഷാബി പെരിമ്പലം, ഫരീദമോൾ ചെമ്പക്കുത്ത്, സി. കെ പോക്കർ മാസ്റ്റർ മോങ്ങം, അബ്ദുൽമജീദ് കട്ടക്കാടൻ ഷാപ്പിൻകുന്ന്, നജ്മുദ്ധീൻ കെ. വണ്ടൂർ.