38.9 C
Saudi Arabia
Monday, July 7, 2025
spot_img

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം

 

കണ്ണൂരിൽ കണ്ണപുരം പുന്നച്ചേരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം. കാർഡ്രൈവറും ഒരുകുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വണ്ടിയോടിച്ച കാസർകോട് കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി തിരിച്ചു വരുമ്പോളാണ് അപകടമുണ്ടായത്.
കണ്ണൂർ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിലിടിക്കുകയായിരുന്നു, കാറിലുണ്ടായ നാലുപേർ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ കുട്ടിയെ ‍ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ പൂർണമായും തകർന്നിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles