31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഞെട്ടിക്കുന്ന വെളിവെടുത്തൽ. കോവിഡ് വാക്‌സിൻ അപൂർവ്വമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

വെബ് ഡെസ്ക്ക് : ഫാർമ ഭീമനായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ചതായി ദി ടെലിഗ്രാഫ് (യുകെ) റിപ്പോർട്ട് ചെയ്തു. അപൂർവ സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന ഒരു അവസ്ഥയ്ക്ക് തങ്ങളുടെ ഉൽപ്പന്നമായ കോവിഷീൽഡ് കാരണമാകുമെന്ന് സമ്മതിച്ചതായി ബ്രിട്ടീഷ് കോടതി രേഖകളെ ഉദ്ധരിച്ചു ദി ടെലിഗ്രാഫ് റിപ്പോർട്ട് പറയുന്നു. വാക്സിൻ നിരവധി കേസുകളിൽ മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്നുവെന്ന കേസിലാണ് കമ്പനി കുറ്റസമ്മതം നടത്തിയത്. 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്

2021 ഏപ്രിലിൽ ജാമീ സ്‌കോട്ട് എന്ന ബ്രിട്ടീഷ് പൗരനാണ് ആദ്യമായി പരാതി നൽകിയത്. തനിക്ക് വാക്‌സിൻ ലഭിച്ചശേഷം രക്തം കട്ടപിടിച്ചതിനെത്തുടർന്ന് മസ്തിഷ്‌കാഘാതത്തിന് കാരണമായെനന്നാണ് പരാതി നൽകിയത്. ഇത് മൂലം അയാളുടെ ജോലി നഷ്ടമായെന്നും കോടതിയിൽ അറിയിച്ചു.

ആസ്ട്രസെനെക്ക ഈ അവകാശവാദങ്ങളെ എതിർത്തിരുന്നു, എന്നാൽ ഫെബ്രുവരിയിലെ കോടതി രേഖകളിലൊന്നിൽ കോവിഷീൽഡ് വളരെ അപൂർവമായ കേസുകളിൽ, മനുഷ്യരിൽ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടിടിഎസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) കാരണമായേക്കാമെന്ന് സമ്മതിച്ചതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് പറയുന്നു. കാര്യകാരണ സംവിധാനം അറിയില്ലന്നും വിദഗ്ധ തെളിവുകൾ ആവശ്യമാണെന്നും ആസ്ട്രസെനെക്ക വാദിച്ചതായും പറയുന്നുണ്ട്.

പാൻഡെമിക് സമയത്ത് ആസ്ട്രസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുകയും രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. കേരളത്തിലടക്കം ഹൃദയാഘാതവും മറ്റും മൂലമുള്ള പെട്ടന്നുള്ള മരണങ്ങൾ കൂടിയത് കോവിഡ് വാക്‌സിന്റെ പ്രത്യാഘാതമാണെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനെ ബലപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ.

Related Articles

- Advertisement -spot_img

Latest Articles