17.4 C
Saudi Arabia
Sunday, March 29, 2026
spot_img

സൗദിയിൽ ബിനാമി ബിസിനസ് നടത്തിയതിന് നാലുപേർ അറസ്റ്റിൽ

 

സൗദിയിൽ ബിനാമി ബിസിനസ്, പണം വെളുപ്പിക്കല്‍ കേസുകളിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ഒരു വിദേശിയും വനിത അടക്കം മൂന്നു സൗദികളെയുമാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. സൗദി വനിത സ്വന്തം പേരില്‍ വ്യാപാര സ്ഥാപനം തുറക്കുകയും സ്ഥാപന നടത്തിപ്പിെൻറ ചുമതല ഭര്‍ത്താവിനെ ഏല്‍പിക്കുകയുമായിരുന്നു. പിന്നീട് ഭർത്താവ് സ്ഥാപന നടത്തിപ്പും സ്ഥാപനത്തിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ചുമതലയും വിദേശിയെ ഏല്‍പിക്കുകയായിരുന്നു.
മറ്റൊരു സൗദി പൗരനും സമാന രീതിയില്‍ വ്യാപാര സ്ഥാപനം തുറന്ന് സ്ഥാപന നടത്തിപ്പ് ചുമതല വിദേശിയെ ഏല്‍പിച്ചതിനാണ് പിടിയിലായത്. ഇതിലൂടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ദുരുപയോഗിച്ച വിദേശി 20 കോടിയിലേറെ റിയാല്‍ അക്കൗണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്ത് വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിലൂടെയാണ് ഭീമമായ തുക വിദേശി വിദേശങ്ങളിലേക്ക് അയച്ചതെന്ന് അന്വേഷണങ്ങളില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles