കോഴിക്കോട് : രാമനാട്ടുകര കണ്ടായി പെട്രോൾ പമ്പിന് സമീപമുള്ള ഓട്ടോ വിൻ സ്പെ യേർസ് എന്ന ഓട്ടോമൊബൈൽസ് സ്പെയർ പാർട്സ് കടയിലാണ് തീ പിടിത്തമുണ്ടായത്.
ഉടമ കടപൂട്ടി പോയ ശേഷം കടയുടെ ഉള്ളിൽ നിന്നും തീപ്പിടിക്കുകയായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കട പൂർണമായും കത്തിയമർന്നിട്ടുണ്ട്. തൊട്ടടുത്തുള്ള ഗ്രിലാക്‌സ് ഹോട്ടലിനാണ് തീപ്പിടിച്ചത് എന്ന രീതിയിലാണ് സോഷ്യൽ മീഡിയകളിൽ വർത്ത പ്രചരിക്കുന്നത്.
ഫറോക്ക് മീഞ്ചന്ത സ്ഥലങ്ങളിലെ ഫയർ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകലാണ് നഷ്ടങ്ങൾ കുറക്കാൻ സാധിച്ചത്.