ആലുങ്ങൽ മുഹമ്മദിന്റെ (അബീർ ഗ്രൂപ്പ് ചെയർമാൻ, 24 – ഫ്ലവേഴ്സ് ചാനൽ ചെയർമാൻ) മാതാവ് ജിദ്ദയിൽ നിര്യാതയായി. ഇത്താച്ചുമ്മ ഹജ്ജുമ്മ(81)ആണ് നിര്യാതയായത്. ആലുങ്ങൽ മുഹമ്മദിനൊപ്പം ജിദ്ദയിലായിരുന്നു താമസം. ഭർത്താവ് പരേതനായ അയമുഹാജിയാണ്. മറ്റുമക്കൾ- അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അബ്ദുറഷീദ്.