എറണാകുളം: ആലുവയിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിച്ചു രണ്ട് പേർ മരിച്ചു. എറണാകുളത്തേക്ക് മത്സ്യവുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആന്ധ്രയിൽ നിന്നും വന്ന ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയുമാണ് മരണപെട്ടത്. ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരണപെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടടുത്താണ് മെട്രോ പില്ലർ നമ്പർ 187ലേക്ക് കണ്ടയ്നർ ലോറി ഇടിച്ചു കയറിയത്. ലോറിയുടെ മുൻ ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.