തൃശൂര്‍ : സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറിയ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസിയും അതിഥി തൊഴിലാളിയുമാണ് മരിച്ചത്. ബസ് യായത്രക്കാരായ അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്.
അമിത വേഗതയില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസില്‍ വന്ന് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കൂർക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.