34 C
Saudi Arabia
Sunday, August 24, 2025
spot_img

ഐ സി യു പീഡനകേസ്; ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം

കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബ് എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ചു ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.

പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി. പൊലീസ് അന്വേഷണ റിപ്പോർട്ട് അതിജീവിത ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മിഷണർ നൽകിയില്ല. ഇതോടെ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കമ്മിഷണർ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.തുടർന്ന്
റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജി കമ്മിഷണർക്ക് നിർദേശം നൽകി.

ഡോ.കെ.വി.പ്രീതിക്കെതിരായ പരാതിയിൽ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ നിർദേശം നൽകിയതിനെ തുടർന്ന് അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിതയുടെ ആവശ്യമായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles