ദമാം: വിവിധ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന കടലുണ്ടി സ്വദേശികളുടെ കൂട്ടായ്‌മയായ കടലുണ്ടി ഗ്ലോബൽ മേറ്റ്‌സിന്റെ (കെ ജി എം) ന് പുതിയ ഭാരാവഹികളെ പ്രഖ്യാപിച്ചു.
ഷാഫി നെച്ചിക്കാട്ട് (പ്രസിഡന്റ്) അബ്ദുൽ സലീം ഇ പി (സിക്രട്ടറി) സഫ്‌റാജ് പി വി (ട്രഷറർ)എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ ലത്തീഫ് എൻ വി , മുഹമ്മദ് അഷ്റഫ് വി എന്നിവർ വൈസ് പ്രസിഡന്റ്മാരും റാഫി പി ടി, പ്രവീൺ കുമാർ അത്തോളി എന്നിവർ ജോയിൻ സിക്രട്ടറിമാരും ആണ്.
കടലുണ്ടിക്കാരുടെ ആഗോള കൂട്ടായ്മയായ കെ ജി എം ന്റെ മൂന്നാമത് കമ്മറ്റിയെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ കാലങ്ങളിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ കെ ജി എമിന്റെ കീഴിൽ നടന്നിട്ടുണ്ട്.
മുൻ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മുൻ സിക്രട്ടറി അനിൽ കക്കാതിരുത്തിയും സാമ്പത്തിക റിപ്പോർട്ട് പി ടി റാഫിയും അവതരിപ്പിച്ചു. പുതിയ കമ്മറ്റിക്ക് മുൻ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.