24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ലുലു ഗ്രൂപ്പിന് കീഴിൽ ഗൾഫിൽ വമ്പൻ തൊഴിലവസരങ്ങൾ; സൗജന്യ വിസ, പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖം

ലുലു ഗ്രൂപ്പിന് കീഴിൽ ഗൾഫിൽ വമ്പൻ തൊഴിലവസരങ്ങൾ; സൗജന്യ വിസ, പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖം

പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച് ലുലു ഗ്രൂപ്പ്. സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖമാണിത്. 14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങൾ. അക്കൗണ്ടൻറ്, ഐടി സപ്പോർട്ട് സ്റ്റാഫ്, സെയിൽസ്മാൻ, കാഷ്യർ, കുക്ക്, ബേക്കർ, ബുച്ചർ, ഫിഷ്മോഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക്സ് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ എന്നീ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ.

🚦  ഗൾഫ് രാജ്യങ്ങളിലെ നിരവധി തൊഴിലവസരങ്ങളും വാർത്തകളും ലഭിക്കാൻ അംഗമാകുക

: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu

എംകോം ഉള്ളവർക്ക് അക്കൗണ്ടൻറ് തസ്കിയിലേക്ക് അപേക്ഷിക്കാം. ബിസിഎയോ മൂന്ന് വർഷ ഐടി ഡിപ്പോമയോ ആണ് ഐടി സപ്പോർട്ട് സ്റ്റാഫ് ഒഴിവിലേക്കുള്ള യോഗ്യത. 30 വയസാണ് പ്രായപരിധി. പ്ലസ് ടുവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ‌ക്ക് സെയിൽസ്മാൻ ക്യാഷർ തസ്തികയിലേക്ക് അപേക്ഷിക്കാം. 20 മുതൽ 28 വരെയാണ് പ്രായപരിധി. 23 മുതൽ 35 വരെ പ്രായവും മൂന്ന് വർഷത്തെ തൊഴിൽപരിചയവും ഉള്ളവർക്ക് കുക്ക്, ബേക്കർ, കോൺഫെക്ഷനർ, ബുച്ചർ, ഫിഷ്മോംഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ, അഭിമുഖത്തിൽ പങ്കെടുക്കാം.

🚦 ഗൾഫ് രാജ്യങ്ങളിലെ നിരവധി തൊഴിലവസരങ്ങളും വാർത്തകളും ലഭിക്കാൻ അംഗമാകുക.

: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu

വിശദമായ ബയോഡേറ്റ, കളർ പാസ്പോർട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ അവസരം. കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിലും തൃശൂർ ലുലു കൺവെൻഷൻ സെൻറർ (ഹയാത്ത്) ലുമാണ് അഭിമുഖം നടക്കുന്നത്. രാവിലെ 9 മണി മുതൽ മൂന്ന് വരെയാണ് സമയം.

 

🚦 ഗൾഫ് രാജ്യങ്ങളിലെ നിരവധി തൊഴിലവസരങ്ങളും വാർത്തകളും ലഭിക്കാൻ അംഗമാകുക

: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu

Related Articles

- Advertisement -spot_img

Latest Articles