24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

കുട്ടികളെ പരസ്യത്തിന് ഉപയോഗിക്കരുത് – സൗദി മീഡിയ അതോറിറ്റി

 

സൗദിയിൽ കുട്ടികളെ പരസ്യ ഉപകരണങ്ങളാക്കരുതെന്ന് സൗദി മീഡിയ അതോറിറ്റി. അത്തരം പ്രവണത തുടര്‍ന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ മുന്നറിയിപ്പ് നൽകി. പരസ്യങ്ങള്‍ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കുകയും വേണം. കുട്ടികളെ മോശമായ രീതിയില്‍ പരസ്യങ്ങളില്‍ ചൂഷണം ചെയ്യുന്നത് അവരെ ദോഷകരമായി ബാധിക്കുമെന്നും അതോറിറ്റി വിലയിരുത്തി. അവരെ സംരക്ഷിക്കല്‍ പൊതുകടമയാണെന്നും അത്തരം നിയമലംഘനങ്ങള്‍ കാണുന്നവര്‍ അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles