17.9 C
Saudi Arabia
Tuesday, February 24, 2026
spot_img

വാഹനാപകടം; മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു.

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം, പാണ്ടിക്കാട്, വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര അലവിക്കുട്ടി മകൻ മുഹമ്മദ് റാഫിയാണ് (35) മരിച്ചത്.

റാഫി ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവറി ചെയ്യാൻ പോകുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. മാതാവ്: ജമീല ചക്കിപ്പറമ്പത്. ഭാര്യ: അനീസ തേവാരത്തൊടി. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ. സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles