മുംബൈ: 15 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി നൈജീരിയൻ പൗരനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 1468 ഗ്രാം കൊക്കെയ്ൻ അടങ്ങുന്ന 77 കാപ്സ്യൂളുകൾ ഇയാൾ വിഴുങ്ങുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. ലാഗേജ് പരിശോധിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തപ്പോൾ ഒന്നും കണ്ടെത്താനായില്ല. കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി വൈദ്യപരിശോധന നടത്തിയതോടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
77 ഗുളികകൾ വിഴുങ്ങിയ നിലയിൽ എക്സ്റേയിൽ കണ്ടെത്തി. ഇവ ഡോക്ടർമാർ പുറത്തെടുക്കുകയായിരുന്നു. വലിയ തുക കമ്മിഷനായി വാഗ്ദാനം ലഭിച്ചപ്പോൾ ലഹരിക്കടത്തിലേക്ക് എത്തുകയായിരുന്നെന്നാണ് ഇയാൾ നൽകിയ മൊഴി നൽകിയത്. പിന്നിലുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.