34.3 C
Saudi Arabia
Wednesday, August 27, 2025
spot_img

കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു.

ഗൂഡല്ലൂർ: അയ്യൻകൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിലെ വീട്ടമ്മ നാഗമ്മാൾ (72) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിന് സമീപത്തെ തൊടിയിലിറങ്ങിയ നാഗമ്മാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. തിരിഞ്ഞോടുന്നതിനിടയിൽ തുമ്പികൈ കൊണ്ട് പിടിച്ച വീട്ടമ്മയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. നാഗമ്മാൾ തത്ക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ കാട്ടാനയെ തുരത്തുകയും വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പന്തല്ലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അന്തരിച്ച മാടസാമിയാണ് നാഗമ്മാളുടെ ഭർത്താവ്. മക്കൾ ചന്ദ്ര, ജയലക്ഷ്മി. ആറു മാസത്തിനിടയിൽ ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ കാട്ടാന ചവിട്ടിക്കൊല്ലുന്ന ആറാമത്തെയാളാണ് നാഗമ്മാൾ

Related Articles

- Advertisement -spot_img

Latest Articles