34.3 C
Saudi Arabia
Wednesday, August 27, 2025
spot_img

മുഖ്യമന്ത്രിയുടെ വിദേശയാത്ര രാജ്ഭവനെ അറിയിച്ചില്ല: ഗവർണർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ യാത്ര അറിയിച്ച മാധ്യമങ്ങൾക്ക് നന്ദി. നേരത്തെ നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ആരിഫ് ഖാൻ കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Related Articles

- Advertisement -spot_img

Latest Articles