കോഴിക്കോട്: യു.ഡി.എഫ്- ആര്‍.എം.പി. ജനകീയ പ്രതിഷേധത്തില്‍ നടത്തിയ വിവാദപ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുമായി ബന്ധപ്പെട്ട അശ്ലീലവീഡിയോ വിവാദത്തോട് പ്രതികരിക്കവേയാണ് കെ.കെ. ശൈലജയേയും മഞ്ജുവാര്യരേയും അപമാനിക്കുന്ന പരാമർശം നടത്തിയത്.
വടകരയില്‍ നടന്ന ‘സി.പി.എം. വര്‍ഗീയതയ്‌ക്കെതിരെ നാടൊരുമിക്കണം’ ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗം വിവാദമായതോടെയാണ് ഖേദം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി തന്റെ ഫേസ് ബുക്ക് പേജിലാണ് അദ്ദേഹം നിർവാജ്യം ഖേദം അറിയിച്ചത്.