സൗദിയിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞു. ഇനി മുതൽ 20 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമായിതുടങ്ങും. സിനിമാ ലൈസൻസിങിനുള്ള ഫീസുകളെല്ലാം കുറഞ്ഞതോടെയാണ് ടിക്കറ്റ് നിരക്കുകളും കുറയാൻ തുടങ്ങിയത്.
കഴിഞ്ഞ മാസമാണ് രാജ്യത്ത് സിനിമാ പ്രദർശന, തിയേറ്റർ മേഖലയിലെ വിവിധ ഫീസുകൾ കുറച്ചത്. ഇതിന് പിന്നാലെയാണിപ്പോൾ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരാൻ തുടങ്ങിയത്. നേരത്തെ അറുപത് റിയാൽ വരെയായിരുന്നു ടിക്കറ്റ് പ്രൈസുകൾ.
സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ്, പ്രത്യേക ആവശ്യങ്ങൾക്കുള്ള തിയേറ്റർ ലൈസൻസ് എന്നിവക്കുൾപ്പെടെ ഈടാക്കിയിരുന്ന ഫീസ് മുമ്പ് ഒരുലക്ഷം റിയാൽ വരെയായിരുന്നു. ഇത് അറുപത് മുതൽ എൺപത് ശതമാനം വരെ കുറച്ചതോടെയാണ് ടിക്കറ്റ് നിര്ക്ക് കുറയാൻ തുടങ്ങിയത്. ടിക്കറ്റ് നിരക്ക് കുറവ് വന്നതോടെ തിയറ്ററുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.