കണ്ണൂർ : അഞ്ചരക്കണ്ടിയിൽ ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം. പുലർച്ചെ മൂന്ന് മണിക്ക് രണ്ട് ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അക്രമികൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത് സിപിഎം–ബിജെപി സംഘർഷാവസ്ഥ നിലനിൽക്കെയാണ് സ്ഫോടനം.
സംഘർഷാവസ്ഥ കാരണം ഇവിടെ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. സ്ഫോടനം നടന്നത് സ്ഥലത്തേക്ക് ഇവിടെ നിന്നും കൂടുതൽ അകലമില്ല. സംഘർഷാവസ്ഥക്ക് ഒഴിവാക്കാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്തും.