28.8 C
Saudi Arabia
Monday, July 7, 2025
spot_img

കുടുംബ വഴക്ക്: ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു, പ്രതി പൊലീസ് കസ്റ്റഡിയിൽ

 

കണ്ണൂർ : ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളെയാണ് സഹോദരി പുത്രൻ കൊലപ്പെടുത്തിയത്. കോടാലി കൊണ്ട് വെട്ടിയും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനെ തുടർന്നാണ് ഷൈൻ മോൻ ദേവസ്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് കണ്ടെത്താനായത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവർ പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ മോനെ കസ്റ്റഡിയിൽ എടുക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles