കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയത്. പുലര്‍ച്ചെ ഏകദേശം 2.30നാണ് സംഭവം. പശുവിനെ കറക്കനായി അച്ഛനും വല്യച്ഛനും പുറത്തു പോയ സമയത്ത് കുട്ടി മുറിയില്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയത്.
വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ ഉപേക്ഷിച്ച കുട്ടി അടുത്ത വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പശുവിനെ കറന്നു 3.30ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ കുട്ടിയെ കാണാത്ത വിവരം അറിഞ്ഞതെന്ന് അച്ഛന്‍ പറയുന്നു. അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീട് മുഴുവന്‍ തിരഞ്ഞിട്ടും മകളെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞെത്തിയ അയല്‍വാസികളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഒരു മണിക്കൂര്‍ നേരം തിരഞ്ഞതിന് ശേഷമാണ് ഒുദ കിലോമീറ്റര്‍ ്അകലെ മോളുണ്ടെന്ന വിവരം ഫോണിലേക്ക് വിളിച്ചറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.