കടലുണ്ടി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മധ്യവയസ്‌കന്‍ റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. ഗേറ്റ് അടച്ചത് കാരണം പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനായില്ല. ചികില്‍സ വൈകിയത് കാരണമാണ് മരണമെന്ന് പരാതി. കടലുണ്ടി നഗരം മരക്കാരപുരക്കല്‍ ഹുസൈനാണ്(54)ഹതഭാഗ്യന്‍.
മല്‍സ്യതൊഴിലാളിയായ ഹൂസൈന്റെ കുടുംബം കടലുണ്ടി കടവില്‍ വാടകക്ക് താമസിക്കുകയാണ്. നെഞ്ചു വേദനയെ തുടര്‍ന്ന് ഓട്ടോയില്‍ കൊണ്ടുപോവുമ്പോള്‍ ഗേറ്റ് അടക്കുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഗേറ്റിന്റെ എതിര്‍ഭാഗത്തുള്ള മറ്റൊരു ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ ഷഹര്‍ബാന്‍, മക്കള്‍ ഷര്‍ബിന. ഷര്‍ബാസ്. മരുമക്കള്‍ ഹാരിസ്, നൂര്‍ഷാദ്.