24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

സി.ബി.എസ്.ഇ പരീക്ഷ; റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

റിയാദ്: സി.ബി.എസ്.ഇ പരീക്ഷകളില്‍ റിയാദിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന് നൂറു മേനി വിജയം. 435 പേര്‍ പരീക്ഷ എഴുതിയ പത്താം തരത്തില്‍ മുഴുവന്‍ പേരും വിജയിച്ചു. 43 പേര്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും 203 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 153 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. താനിയ ഷാനവാസ് (96.6%) ഒന്നാം സ്ഥാനവും ഡെവന്‍ഷ് ഗോയല്‍ (96%) രണ്ടാം സ്ഥാനവും നേടി. അയ്മന്‍ അമത്തുല്ല (95.8%), അമല്‍ ദേവ് (95.8%) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സയന്‍സ് സ്ട്രീമിലെ വിദ്യാര്‍ഥികളായ സൗമ്യ സീതാപതി രമേശ് (97.6), ഇബ്രാ സാബിര്‍ (96.8) ജിസ് ജാനിക്സ് (96.8), മാനിസാ രാജേഷ് ഭാരതി (96.4) എന്നിവര്‍ ഓവറോള്‍ ടോപ്പേഴ്സായി. കോമേഴ്സ് വിഭാഗത്തില്‍ ആയിഷ ആസ്മി പാലക്കല്‍ ആദ്യ സ്ഥാനവും ഫാത്തിമ മുഹമ്മദലി രണ്ടാം സ്ഥാനവും ഫിദ നൗറിന്‍, ഗംഗ അനില്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. അലീന ഫുര്‍ഖാന്‍ ഖുറൈഷി, ആയിഷ അഹ്‌മദ്, ഫൈസ സുല്‍ത്താന എന്നിവര്‍ ഹുമാനിറ്റീസില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. 457 വിദ്യാര്‍ഥികളില്‍ 39 പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കുനേടി. 208 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 204 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 45 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles