റിയാദ്: സൗദി അറേബ്യയുടെ ഭരണതലത്തില്‍ വന്‍ അഴിച്ചു പണി നടത്തി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. രാജാവിന്റെ പ്രത്യേക ഉപദേശകനായി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് അല്‍ മുഖ്രിനെ മന്ത്രി പദവിയോടെ നിയമിച്ചു.
ദേശീയ ഗാര്‍ഡിന്റെ ഡെപ്യൂട്ടി മന്ത്രിയുടെ ചുമതല, പ്രത്യേക ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് അല്‍ മുഖ്രിക്ക് നല്‍കി. നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി മന്ത്രിയായിരുന്ന അബ്ദുള്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-തുവൈജിരിയെ മന്ത്രി പദവിയോടെ റോയല്‍ കോര്‍ട്ടിന്റെ ഉപദേശകനായി നിയമിച്ചു.
ഡോ. അബ്ദുല്ല ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍-അഹ്‌മരി മികച്ച റാങ്കോടെ ആസൂത്രണ വികസനത്തിനായുള്ള വ്യവസായ, മിനറല്‍ റിസോഴ്‌സസ് അസിസ്റ്റന്റ് മന്ത്രിയായും എഞ്ചിനീയര്‍ അനസ് ബിന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ സുലൈയിനെ മികച്ച റാങ്കോടെ ടൂറിസം അസിസ്റ്റന്റ് മന്ത്രിയായും നിയമിച്ചു.
മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറലായി മന്ത്രി പദവിയോടെ ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അബ്ദുല്‍കരീമിനെയും ഇവരെ റോയല്‍ കോര്‍ട്ടിന്റെ ഉപദേഷ്ടാവായി മികച്ച റാങ്കോടെ പ്രൊഫസര്‍ അല്‍-ഷെഹാന ബിന്‍ത് സാലിഹ് ബിന്‍ അബ്ദുല്ല അല്‍-അസാസിനെ നിയമിച്ചു. പ്രൊഫസര്‍ മാസെന്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ സുദൈരിയെ മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിന്റെ ഉപദേശകനായും മികച്ച റാങ്കോടെ നിയമിച്ചു.
പ്രൊഫസര്‍ അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ദഹിമിനെ വാണിജ്യ സഹമന്ത്രിയായും പ്രൊഫസര്‍ അബ്ദുള്‍ മുഹ്സെന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്‍ മൊഹ്സെന്‍ അല്‍ ഖലാഫ് ധനകാര്യ ഉപമന്ത്രിയായും സേവനം ചെയ്യും. എഞ്ചിനീയര്‍ സമി ബിന്‍ അബ്ദുല്ല മുഖീമിനെ മികച്ച റാങ്കോടെ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ വൈസ് പ്രസിഡന്റായും പ്രൊഫസര്‍ അല്‍ റബ്ദി ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബ്ദിയെ മികച്ച റാങ്കോടെ നാഷണല്‍ ഡാറ്റ മാനേജ്മെന്റ് ഓഫീസ് മേധാവിയായി നിയമിച്ചു.