ജിദ്ദ: സൗദിയിലെ കാല്‍പ്പന്ത് പ്രേമികള്‍ കാത്തിരുന്ന ദേശീയ കാല്‍പ്പന്ത് മേളക്ക് വസീരിയയിലെ അല്‍താവുന്‍ അക്കാദമി സ്റ്റേഡിയത്തില്‍ തുടക്കമാവും. മെയ് 17 ന് വെള്ളിയാഴ്ച 4.30 സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കുന്നതാണ്. കെ.എം.സി.സിയുടെയും മറ്റു സാംസ്‌കാരിക കൂട്ടായ്മകളുടെളുടെ യും മാര്‍ച്ച് പാസ്റ്റും ബാന്റ് മേള, ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ മല്‍സരത്തിന് മികവേകും. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ടൂര്‍ണ്ണമെന്റിന്റെ കിക്കോഫ് നിര്‍വ്വഹിക്കും. കെ.എം.സി.സി യുടെ ദേശീയ നേതാക്കളും ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രസിദ്ധ ചലച്ചിത്ര നിര്‍മ്മാതാവ് നൗഷാദ് ആലത്തൂരും പങ്കെടുക്കും.
ഉല്‍ഘാടന മല്‍സരമൊഴികെ മറ്റു കളികളൊക്കെ ജാമിഅ സ്റ്റേഡിയത്തിലായിരിക്കും നടക്കുയെന്ന് ടൂര്‍ണ്ണമെന്റ് ജനറല്‍ കണ്‍വീനര്‍ ബേബി നീലാമ്പ്ര അറിയിച്ചു. 6.30 ന് ആരംഭിക്കന്ന ആദ്യ മല്‍സരത്തില്‍ എന്‍ കംഫര്‍ട്ട് എ.സി.സി റീം റിയല്‍ കേരളയുമായും രണ്ടാം മല്‍സരത്തില്‍ എച്ച് എം ആര്‍ യാമ്പു എഫ്.സി ചാം സ് സബീന്‍ എഫ്.സിയുമായി മല്‍സരിക്കും. മല്‍സരം വീക്ഷീ ക്കാനെത്തുന്ന ഭാഗ്യശാലികളായ കാണികള്‍ക്കായി സോണാജ്വല്ലേഴ്‌സ് ഒരുക്കുന്ന ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നല്‍കപ്പെടും . സൗദി പ്രവാസ ലോകത്തെ കാല്‍പ്പന്ത് മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട അറിയിച്ചു. രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മേള ജിദ്ദക്കു പുറമെ യാമ്പു, റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലുമായിരിക്കും നടക്കുക.



