27.4 C
Saudi Arabia
Tuesday, February 24, 2026
spot_img

സൗദിയില്‍ ‘ഗ്രീന്‍ ഫാമിലി’ കാമ്പയിന്‍

റിയാദ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കുടുംബത്തില്‍ അവബോധം വളര്‍ത്തുന്നതിനായി സൗദി ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ ‘ഗ്രീന്‍ ഫാമിലി’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. എല്ലാ വര്‍ഷവും മെയ് 15 ന് ആചരിക്കുന്ന അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ചാണ് കാമ്പയിന്‍ ആരംഭിച്ചത്.

കാലാവസ്ഥാ വ്യതിയാനം, കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന വ്യാപകമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുകയും അത് പരിഹരിക്കാനുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവരികയുമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

ഹരിതകുടുംബം എന്ന കാമ്പയിന്‍ കുടുംബങ്ങളെ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കുന്നതാണ്. ഹരിതവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളെ ബോധവത്കരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രധാന്യം ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ.മൈമൂന ബിന്‍ത് ഖലീല്‍ അല്‍ ഖലീല്‍ സന്ദേശത്തില്‍ പറഞ്ഞു.

ഗ്രീന്‍ ഫാമിലി കാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെ, കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതില്‍ സൗദി അറേബ്യയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബത്തിലു സമൂഹത്തിലും പ്രചരിപ്പിക്കും 50-ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമൂഹ്യ സ്ഥാപനങ്ങളും ഈ കാമ്പയിനില്‍
പങ്കാളികളാകും.

Related Articles

- Advertisement -spot_img

Latest Articles