മസ്ക്കറ്റ്: മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂരില്‍ നിന്നും മസ്കറ്റിലേക്കും തിരിച്ചും ദിനേന സര്‍വ്വീസ് നടത്തും. നേരത്തെ ആഴ്ചയില്‍ നാല് സര്‍വ്വീസായിരുന്നു നടത്തിയിരുന്നത്. പിന്നീടത് അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. യാത്രാക്ലേഷം അനുഭവിക്കുന്ന കണ്ണൂര്കാര്ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ സര്‍വ്വീസുകള്‍
വ്യാഴാഴ്ച രാവിലെ 7.35ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് 12.30 ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് പുതിയ ഷെഡ്യൂൾ. വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് രാവിലെ 8.15 കണ്ണൂരിലെത്തും.
ബാക്കിയുള്ള ദിവസങ്ങളിൽ (ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) രാവിലെ 9.45 മസ്കത്തിൽനിന്ന് സർവീസ് ആരംഭിച്ച് ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും. വ്യാഴാഴ്ച പുലർച്ചെ 4.35 ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് 6.35ന് മസ്കത്തിലെത്തും. വെള്ളിയാഴ്ച അർധരാത്രി 12.20 ന് പുറപ്പെട്ട് പുലർച്ചെ 2.20ന് മസ്കത്തിലെത്തും. മറ്റു ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ്കത്തിലെത്തും



