ഗ്രൗണ്ട് ലോക്കേഷൻ
സൗദി നാഷനൽ കെ.എം.സി.സി സൗദിയിലുനീളം വെച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളക്ക് ഇന്ന് ജിദ്ദയിൽ കിക്കോഫ്. ജിദ്ദയിലെ വസീരിയയിലുള്ള AL Taawoun Academy സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. ആറരക്ക് നടക്കുന്ന ആദ്യമത്സരത്തിൽ എൻകംഫർട്ട് എ.സി.സി-റീം റിയൽ കേരളയുമായി ഏറ്റുമുട്ടും. എട്ടരക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ എച്ച്.എം.ആർ എഫ്.സി യാമ്പു- – ചാംസ് സാബിൻ എഫ്.സിയുമായി ഏറ്റുമുട്ടും.
മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu
പരേതനായ എൻജിനീയർ സി ഹാഷിമിൻ്റെ നാമധേയത്തിലാണ് ദേശീയ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്. ജൂലൈ 12 ന് റിയാദിലാണ് ഫൈനൽ.
സൗദി അറേബ്യയിലെ പ്രധാനപ്പെട്ട എല്ലാ റീജിയനുകളിലേയും ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ടൂർണമെന്റ് ആദ്യമായാണ് ഒരു സംഘനട നടത്തപ്പെടുന്നത്. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നീ നഗരങ്ങളിലാണ് ടൂർണമെൻറ് നടക്കുന്നത്. സൗദി അറേബ്യയിലെ നാലു പ്രവിശ്യകളിലെ ഫുട്ബോൾ അസോസിയേഷനുകളായി സഹികരിച്ചാണ് മത്സരം. ജിദ്ദയിൽ സിഫ്, റിയാദിൽ റിഫ, ദമ്മാമിൽ ഡിഫ, യാമ്പുവിൽ യിഫ തുടങ്ങിയ അതാത് പ്രവിശ്യകളിലെ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് കളി.
മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
: https://chat.whatsapp.com/HV5SJi6fihMG4u5QrcEPZu
ജിദ്ദയിൽ നിന്ന് മൂന്നും റിയാദിൽ നിന്നും ദമാമിൽ നിന്നും രണ്ട് ടീമുകൾ വീതവും യാമ്പുവിൽ നിന്ന് ഒരു ടീമുമാണ് മത്സരത്തിനുള്ളത്.
സൗദിയിലെ വിവിധ അസോസിയേഷനുകളിൽ കളിക്കുന്ന മികച്ച കളിക്കാരും ഐ-ലീഗ്, സന്തോഷ് ട്രോഫി എന്നിവയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളും കളത്തിലിറങ്ങും. ഉൽഘാടന മത്സരം ജിദ്ദയിലും മറ്റു ഗ്രൂപ്പ് തല മത്സരങ്ങൾ വിവിധ നഗരങ്ങളിലും, സെമി ഫൈനൽ ദമാമിലും ജിദ്ദയിലും നടക്കും.
ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് കാണികൾക്കായി ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വര്‍ണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും കാണികളെ കാത്തിരിക്കുന്നുണ്ട്.
മലയാളം ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.