കോഴിക്കോട്: ബേപ്പൂര്‍ സ്വദേശി പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്‌നൈല്‍ പനി മൂലമെന്ന് സംശയം. മെയ് 13നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപെട്ടത്.
പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച പരിശോധനാഫലം വന്നാല്‍ മാത്രമേ വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിക്കാനാവൂ. കോഴിക്കോടിനു പുറമെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും നേരത്തേ വെസ്റ്റ്‌നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട്ടും തൃശൂരും ഒരാള്‍വീതം മരണപ്പെടുകയും ചെയ്തു. അഞ്ചുകേസുകളാണ് നേരത്തെ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നുകേസുകളും കൂടരഞ്ഞിയിലും നന്മണ്ടയിലും ഓരോ കേസ് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.