തിരുവനന്തപുരം: നാലാം ലോക കേരളസഭയുടെ ഒരുക്കങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച രണ്ടുകോടിക്കു പുറമേയാണിത്. ലോക കേരളസഭയുടെ നടത്തിപ്പിനു വേണ്ടി ഇതോടെ മൂന്നു കോടി രൂപ അനുവദിച്ചു.
ഇപ്പോൾ അനുവദിച്ച ഒരു കോടി രൂപ ആഗോള സാംസ്കാരിക ഉത്സവത്തിന്റെ പേരിലാണ്. ഇതിൽ 25 ലക്ഷം അനുവദിച്ചത് ലോക കേരളസഭയിലെ സാംസ്കാരിക പരിപാടിക്ക് വേണ്ടിയും 20 ലക്ഷം പ്രവാസി വിദ്യാർഥികളുടെ സാംസ്കാരിക പരിപാടിക്ക് വേണ്ടിയുമാണ്. ടൂറിസം പരിപാടികളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
നിയമസഭാ മന്ദിരത്തിലാണു ലോക കേരളസഭ നടക്കുന്ന പരിപാടിയിൽ 351 അംഗങ്ങൾ പങ്കെടുക്കും. 10 ഭക്ഷണത്തിനും 25 ലക്ഷം താമസത്തിനും വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, എയർ ടിക്കറ്റിന് അഞ്ചു ലക്ഷം, മറ്റ് ആവശ്യങ്ങൾക്ക് 20 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. സഭയുടെ മീറ്റിംഗുമായി ബന്ധപ്പെട്ട ചെലവ് ഒരു കോടിയാണ്