പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകത്തില്‍ നിന്നുള്ള തീര്‍ഥാടക സംഘത്തില്‍പെട്ട സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പമ്പ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.