31.2 C
Saudi Arabia
Monday, August 25, 2025
spot_img

ഹജ്ജ് വളണ്ടിയർ; ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി

റിയാദ്‌ : ’തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’ എന്ന ശീർഷകത്തിൽ ഹാജിമാർക്ക് സേവനം ചെയ്യുന്ന വളണ്ടിയർമാർക്ക്‌ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഐ സി. എഫ്- ആർ. എസ്. സി. റിയാദ്‌ സെന്ട്രലിന് കീഴിലെ 150 ഓളം വളന്റിയർമാരാണ് ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്തത്‌.

റിയാദ്‌ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ. സി. എഫ് സൗദി നാഷണൽ വിദ്യാഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉൽഘാടനം ചെയ്തു. റിയാദ്‌ ഐസിഎഫ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി സഖാഫി ഒളമതിൽ, അബ്ദുല്‍ ലതീഫ്‌ തിരുവമ്പാടി എന്നിവർ പ്രസംഗിച്ചു. ബഷീർ മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജന: കൺവീനർ ഫസൽ പത്തനാപുരം സ്വാഗതവും അബ്ദുൽ വാഹിദ് സഖാഫി നന്ദിയും പറഞ്ഞു.
ഐ .സി. എഫ്- ആർ. എസ്. സി സൗദി നാഷണലിന് കീഴിൽ അയ്യായിരത്തോളം വളന്റിയർമാരണ് ഈ വർഷം സേവന രംഗത്തുള്ളത്.
വളന്റിയാരായി രജിസ്റ്റർ ചെയ്യുന്നതിന്
0548667587,0531631728 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

Related Articles

- Advertisement -spot_img

Latest Articles