40.6 C
Saudi Arabia
Monday, August 25, 2025
spot_img

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വനിയമം പിൻവലിക്കും: മമത

കൊൽക്ക​ത്ത: ഇ​ന്ത്യാ മു​ന്ന​ണി ഭരണത്തിൽ വ​ന്നാ​ൽ ഏക സിവിൽകോഡ്, എ​ൻ​ആ​ർ​സി, സി​എ​എ, തുടങ്ങിയ നിയമങ്ങൾ നീ​ക്കം ചെ​യ്യു​മെന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബി​ജെ​പി​യെ വി​ശ്വ​സി​ക്കാ​ൻ കഴിയില്ലെന്നും വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും മ​മ​ത കുറ്റപ്പെടുത്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി മൂ​ന്നാം ത​വ​ണ​യും അധികാരത്തിൽ വന്നാൽ ഏക സിവിൽകോഡ് എ​ൻ​ആ​ർ​സി, സി​എ​എ, എ​ന്നി​വ ന​ട​പ്പാ​ക്കു​മെ​ന്നും മമത പ​റ​ഞ്ഞു. മോഡിയെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ അ​നു​വ​ദി​ക്ക​രു​തെന്നും മമത ആവശ്യപ്പെട്ടു.

മോ​ഡി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആദിവാസികൾക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ഹി​ന്ദു​ക്ക​ൾ​ക്കും ഒ​ബി​സി​ക​ൾ​ക്കും നി​ല​നി​ൽ​പപ്പുണ്ടാവില്ല. ഇ​ത് അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കു​മെ​ന്നും ഇനി രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും മമത ബാനർജി പ​റ​ഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles