കോഴിക്കോട്: പന്തീരാങ്കാവ് പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തിയതിനാൽ ഫോറൻസിക് സംഘം പരിശോധന നടത്തും.
പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സസ്പെൻഡ്ചെയ്തു. കേസിൽ കേസിലെ വിവരങ്ങൾ ഇയാൾ പ്രതി രാഹുലിന് ചോർത്തി നൽകിയതായി അറിയുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്.
പ്രതി രാഹുലിന് പിടിക്കപ്പെടാതെ ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗങ്ങൾ പറഞ്ഞുകൊടുത്തത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു.
ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ശരത്തിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഉൾപ്പടെ പരിശോധിക്കാനും നിർദേശം നൽകിയിരുന്നു. രാഹുലിന്റെ സുഹൃത്ത് രാജേഷും പോലീസുകാരനും തമ്മില്‍ പണമിടപാട് നടന്നതായും അന്വേഷണസംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്.
പോലീസിനെ കപളിപ്പിച്ചു ജര്‍മനിയിലേക്കു കടന്ന പ്രതിയെ നാട്ടിലെത്തിക്കാൻ അന്വേഷണസംഘം കേന്ദ്രത്തെ സമീപിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായത്തോടെയാണ് ശ്രമം. രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ മുഖേന പ്രതി രാഹുലിനെ തിരികെ കൊണ്ടുവരുന്നതിനു ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചോദ്യം ചെയ്യാൻ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ ചെന്ന് മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. പ്രതി രാഹുലിനു ഇന്ത്യൻ പാസ്പോർട്ട് മാത്രമാണുള്ളതെന്നും ജര്‍മന്‍ പൗരനാണെന്നു പ്രചരിപ്പിച്ചതു മനഃപൂര്‍വമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.