26.5 C
Saudi Arabia
Monday, July 7, 2025
spot_img

സൗദിയിൽ ഇനി ബാങ്ക് കാർഡുകളിലെ സാമ്പത്തിക തട്ടിപ്പ് അബ്ഷീർ വഴി റിപ്പോർട്ട് ചെയ്യാം

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ “അബ്ഷീർ” വഴി മദ ബാങ്ക് കാർഡുകളിലെ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി പൊതു സുരക്ഷാ വിഭാ​ഗം പുതിയ സേവനം അവതരിപ്പിച്ചു. തട്ടിപ്പിന് ഇരയായ പൗരന്മാർക്കും താമസക്കാർക്കും പരാതികൾ എളുപ്പം ഓൺലൈനായി സമർപ്പിക്കാവുന്നതാണ് പുതിയ സേവനം.
പരാതി സമർപ്പിക്കേണ്ട രീതി
-അബ്ഷീറിൽ ലോ​ഗിൻ ചെയ്യുക
-മൈ സർവിസസ് തിരഞ്ഞെടുക്കുക
-പൊതു സുരക്ഷാ വിഭാഗം തിരഞ്ഞെടുത്ത് സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ടുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക
-പുതിയ റിപ്പോർട്ട് സമർപ്പിക്കുക എന്നത് തിരഞ്ഞെടുത്ത് പരാതി സമർപ്പിക്കാം
-പണം അയച്ച ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ, മറ്റ് രേഖകളും ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം

Related Articles

- Advertisement -spot_img

Latest Articles