ചാലിയം: മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളി ശക്തമായ തിരയിൽ വള്ളത്തിൽ നിന്ന് കടലിലേക്ക് തെറിച്ചുവീണ് മരണപെട്ടു. ചാലിയം പടിഞ്ഞാറെത്തൊടി ആലിയുടെ മകൻ അഷ്റഫ് ( കോയ 50 ) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ എൻ.സി.മൊയ്നുദ്ദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു
ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തിലിരിക്കെ ശക്തമായ തിരയിൽ ആടിയുലഞ്ഞ വള്ളത്തിൽ നിന്ന് ഇദ്ദേഹം കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് സഹതൊഴിലാളികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന കള്ളാടത്ത് ഖാദർ, കെ.ടി. റാസിഖ് എന്നിവർ കടലിലേക്ക് ചാടി ഇദ്ദേഹത്തെ വള്ളത്തിലേക്ക് കയറ്റി കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ലൈല. മക്കൾ :മുഹമ്മദ് അസ്ലം, മുഹമ്മദ് അജ്മൽ, ആജിഷ.