ജീദ്ദ: കോഴിക്കോട് എസ് വൈ എസ് ഹജ്ജ് സെല്ലിന് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനെത്തിയ ഹാജിമാര്‍ക്ക് ഐ സി എഫ്, ആര്‍ എസ് സി വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
എസ് വൈ എസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിയാണ് ഇന്ന് ജിദ്ദയിലെത്തിയത്.
റഹ്‌മത്തുല്ല സഖാഫി എളമരത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും സ്‌പേസ് ജെറ്റിന് പറപ്പെടുന്ന രണ്ടാമത്തെ സംഘം മെയ് 21 ന് പുലര്‍ച്ചെ ജിദ്ദയിലെത്തിച്ചേരും, സംഘത്തില്‍ ഇരുന്നൂറ് ഹാജിമാരാണുള്ളത്.