ലക്നോ: ഉത്തർ പ്രദേശിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താൻ നിരദേശം നൽകി. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്
സംഭവത്തില്‍ രാജന്‍ സിംഗ് എന്നയാൾക്കെതിരെ ഈറ്റാ ജില്ലയിലെ നയാഗാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ എട്ട് തവണയാണ് ബിജെപിക്ക് വോട്ട് ചെയ്തത്.