കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്. കുടക് സ്വദേശിയായ കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയുടെ ദൃശ്യം സിസിടിവിയിൽ ശ്രദ്ധയില്‍പെട്ട ഇയാളുടെ ബന്ധുവാണ് പൊലീസിനെ വിവരം അറിയിച്ചത്. നേരത്തേയും പോക്സോ കേസില്‍ പ്രതിയാണ് ഇയാൾ. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം സംഭവത്തിൽ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത വ്യക്തിക്ക് സംഭവവുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഏകദേശം 2.30നാണ് സംഭവം നടന്നത്. പശുവിനെ കറക്കനായി അച്ഛനും വല്യച്ഛനും പുറത്തു പോയ സമയത്ത് കുട്ടി മുറിയില്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്
വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ ഉപേക്ഷിച്ച കുട്ടി അടുത്ത വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പശുവിനെ കറന്നു 3.30ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ കുട്ടിയെ കാണാത്ത വിവരം അറിഞ്ഞതെന്ന് അച്ഛന്‍ പറയുന്നു. അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീട് മുഴുവന്‍ തിരഞ്ഞിട്ടും മകളെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞെത്തിയ അയല്‍വാസികളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഒരു മണിക്കൂര്‍ നേരം തിരഞ്ഞതിന് ശേഷമാണ് ഒുദ കിലോമീറ്റര്‍ അകലെ മോളുണ്ടെന്ന വിവരം ഫോണിലേക്ക് വിളിച്ചറിയിച്ചത്.