കാസര്‍ഗോഡ്: നൃത്ത പരിശീലനത്തിനിടയിൽ പതിമൂന്നുകാരി കുഴഞ്ഞുവീണു മരിച്ചു. തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ശ്രീനന്ദയെ ഉടനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.