39.6 C
Saudi Arabia
Tuesday, August 26, 2025
spot_img

പ്രണയത്തെ എതിർത്തു; മകൾ പിതാവിനെ കഴുത്തറുത്തു കൊന്നു

ല​ക്‌​നോ: പ്ര​ണ​യത്തെ  എ​തി​ര്‍​ത്ത പി​താ​വി​നെ  17 കാ​രി കൊ​ല​പ്പെ​ടു​ത്തി. അ​ക്ര​മ​ത്തി​നി​ര​യാ​യ സ​ഹോ​ദ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍. വി​ല്ലേ​ജ് ഡെ​വ​ല​പ്മെന്‍റ് ഓ​ഫീ​സ​റാ​യ 50 കാ​ര​നെയാണ് കാമുകന്റെ സഹായത്തോടെ  പെ​ണ്‍​കു​ട്ടി​ കൊലപ്പെടുത്തിയത്. യു പി യിലെ  ക​നൗ​ജ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​ണ​യം കു​ടും​ബം അ​റി​ഞ്ഞ​തോ​ടെ പി​താ​വ് കു​ട്ടി​യെ ശ​കാ​രി​ക്കു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെയ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​യാ​യ പെ​ണ്‍​കു​ട്ടി കാ​മു​ക​നോടൊപ്പം  കു​ടും​ബ​ത്തെ  കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി പെ​ണ്‍​കു​ട്ടി ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം കലർത്തി കു​ടും​ബാം​ഗ​ങ്ങ​ള്‍ക്ക് നൽകി, എല്ലാവരും  അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​പ്പോ​ള്‍ കാ​മു​ക​നെ വി​ളി​ച്ചുവരുത്തി ​ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് പി​താ​വി​ന്‍റെ ക​ഴു​ത്ത​റു​ത്തു. പി​ന്നീ​ട് ചു​റ്റി​ക കൊ​ണ്ട് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു.

നി​ല​വി​ളി കേട്ട് ​പെണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തിയ  നാ​ട്ടു​കാ​ര്‍  പോ​ലീ​സി​നെ അ​റി​യി​ക്കുകയായിരുന്നു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​താ​വ് ചൊ​വ്വാ​ഴ്ച​യോ​ടെ മ​രി​ച്ചു. സ​ഹോ​ദ​ര​ന്‍ ആശുപത്രിയിൽ ചികിൽസായിലാണ്, ക​നൗ​ജ് പോലീസ് അന്വേഷണം നടത്തിവരികയാണ് പെൺ കുട്ടിയും കാമുകനും കുറ്റം സമ്മതിച്ചതായി അറിയുന്നു

Related Articles

- Advertisement -spot_img

Latest Articles