ജുബൈൽ: തെലുങ്കാന കരിംനഗർ സ്വദേശി മുഹമ്മദ് അബ്ദുൽ കബീർ (41) ജുബൈലിൽ മരണപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിൽസയിലിരിക്കെയാണ് മുഹമ്മദ് അബ്ദുൽ കബീർ മരണപ്പെടുന്നത്. ജുബൈലിൽ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അൽ മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ മുജീബ്, മാതാവ് : റഫത്തുന്നിസ ബീഗം , ഭാര്യ: ആലിയ, മക്കൾ: അബ്ദുൽ മുജീബ്, മുഹമ്മദ് സൊഹൈബ്, അലീഷ മിനാൽ. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്.