പയ്യോളി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ലോറി കയറി മരിച്ചു. പയ്യോളി മണിയൂർ കരുവഞ്ചേരി തോട്ടത്തിൽ താഴെക്കുനി സറീന(40)യാണ് മരണപ്പെട്ടത്. ദേശീയപാതയിൽ പയ്യോളി കോടതിക്ക് മുമ്പിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പുറകിൽ നിന്നെത്തിയ ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മേൽപ്പാലം പണി നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന വീതികുറഞ്ഞ സർവിസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ്: മൊയ്തീൻ കക്കുഴിപറമ്പത്ത്. മാതാവ്: കദീശ. മക്കൾ: മുബഷീർ (ഖത്തർ), മിർഷാദ് (വിദ്യാർഥി).