കൊച്ചി: അസമിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു വന്ന യുവാവ് അറസ്റ്റിൽ. അസം സ്വദേശിയായ മക്കീബുൾ ഇസ്ലാം (21) ആണ് പിടിയിലായത്.
17 വയസ് മാത്രമുള്ള പെൺകുട്ടിയെയാണ് ഇയാൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നത്. ആലുവയിലെ ഒരു ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സുരക്ഷിതത്വലേക്ക് മാറ്റി.
പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു.