13.7 C
Saudi Arabia
Wednesday, February 25, 2026
spot_img

മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കേരളം

കൊച്ചി: ഇന്ത്യയിലെ  പ്രധാന നഗരങ്ങളായ ഡെൽഹി, മുംബൈ, ചെന്നൈ എന്നീ സ്ഥലങ്ങളേക്കാൾ   ജീവിക്കാൻ മികച്ചതു കേരളമെന്ന് സർവ്വെ. ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് നടത്തിയ പഠനത്തിലാണ്  തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് മികച്ച ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളായി കണ്ടെത്തിയത്.   മനുഷ്യ മൂലധനം, ജീവിതനിലവാരം, സാമ്പത്തിക സാഹചര്യങ്ങൾ, പരിസ്ഥിതി, ഭരണം തുടങ്ങി  അഞ്ച്  മേഖലകളിൽ‍ പഠനം നടത്തിയാണ്   ഓക്സ്ഫഡ് ഇക്കണോമിക്സ് ലോകത്തിലെ ആയിരം  നഗരങ്ങളെ ഉൾപ്പെടുത്തി സൂചിക തയാറാക്കിയത്.

ജീവിതനിലവാരത്തിൽ പുലർത്തുന്ന മികവാണ് ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ നഗരങ്ങൾ മുന്നിലെത്തിയത്. സാമ്പത്തിക തലസ്‌ഥാനമായ മുംബൈയും തലസ്ഥാന നഗരിയായ ഡൽഹിയും രാജ്യത്തിന്റെ ഐടി ആസ്ഥാനമായ ബെംഗളൂരുവും ജീവിത നിലവാര സൂചികയിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും കോട്ടയത്തിനും തൃശൂരിനും പിന്നിലാണ്.

നഗരങ്ങളിലെ ജീവിതസൗകര്യങ്ങളുടെ ലഭ്യത, സാമ്പത്തിക–ആരോഗ്യ സുസ്ഥിതി, കുടിയേറ്റക്കാരുടെ ആകർഷണത്വം, കുറഞ്ഞ താമസചെലവ് , വിനോദ–സാംസ്കാരിക അവസരം, ഇന്റർനെറ്റ് സ്പീഡ് എന്നിവയൊക്കെ കണക്കാക്കി തയാറാക്കിയ പട്ടികയിൽ കൊച്ചിയുടെ ആഗോള റാങ്ക് 765, തൃശൂർ 757, തിരുവനന്തപുരം 748, കോട്ടയം 753, മുംബൈ–915. ഹൈദരാബാദ്–882, ബെംഗളൂരു–847,ഡൽഹി–838, മൊത്തം റാങ്കിങ്ങിൽ ഡൽഹിയുടെ ആഗോള സ്ഥാനം 350, മുംബൈ 427, ബെംഗളൂരു 411, കൊച്ചി 521, തൃശൂർ 550. ഒന്നാം സ്ഥാനത്ത് ന്യൂയോർക്കാണ്.

 

Related Articles

- Advertisement -spot_img

Latest Articles