13.7 C
Saudi Arabia
Wednesday, February 25, 2026
spot_img

വെബ് പേജുകൾ കാലക്രമേണ നഷ്ടപ്പെടുന്നു. പ്രിൻറ് മീഡിയ തിരികെ വരുമോ?

വാഷിംഗ്‌ടൺ : അമേരിക്കണ് ഗവേഷണ കേന്ദ്രമായ പ്യൂ റിസർച്ച് സെൻ്റർ പഠനമനുസരിച്ച്, ഭൂരിപക്ഷ വെബ്‌സൈറ്റുകളും പൂർണ്ണമായും നീക്കം ചെയ്യുകയോ സൈറ്റുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ചു കളയുന്നതായോ ചെയ്യുന്നതായി കണ്ടെത്തി, പ്രവർത്തനക്ഷമമല്ലാത്ത വെബ്‌സൈറ്റുകൾ ഹോസ്റ്റിങ് കമ്പനികൾ നീക്കം ചെയ്യുന്നത് മൂലവും ഡൊമൈൻ പുതുക്കാത്തതിന്നാലും സൈറ്റുകളിൽ പ്രവേശിക്കാൻ കഴിയാത്തത് ഇന്റർനെറ്റ് ലോകത്തെ വിവരങ്ങൾ അപ്രത്യക്ഷമാകൺ കാരണമാകുന്നതായി പ്യൂ റിസർച്ച് സെൻ്ററിൻറെ പഠനം കണ്ടെത്തിയതായും ഇന്റിപെന്റന്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. പേജുകൾ ഇല്ലാതാക്കുകയോ റീഡയറക്‌ടുചെയ്യുകയോ ചെയ്യുമ്പോൾ ഇൻ്റർനെറ്റിൻ്റെ ഉള്ളടക്കത്തിൻ്റെ വലിയൊരു ഭാഗം അപ്രത്യക്ഷമാകുന്നതായി ഗവേഷണം കണ്ടെത്തി.

2013-ൽ നിലവിലുണ്ടായിരുന്ന വെബ്ബ് പേജുകളുടെ മൂന്നിലൊന്ന് ഇപ്പോൾ ഇല്ലാതായതായി കണ്ടെത്തിയ പഠനത്തിൽ പുതിയ പേജുകൾ പോലും അപ്രത്യക്ഷമാകുന്നതായി പറയുന്നു, 2023-ൽ നിലവിലുണ്ടായിരുന്ന പേജുകളുടെ എട്ട് ശതമാനം വിവരങ്ങൾ വെബ്ബ് ലോകത്ത് നിന്ന് നഷ്ടമായതായും പഠനം പറയുന്നു.

പ്യൂ റിസർച്ച് സെൻ്റർ പഠനമനുസരിച്ച്, പല വാർത്തകളും പ്രധാനപ്പെട്ട വിവരങ്ങളും അപ്രത്യക്ഷമാകുന്നുണ്ട്. ഏകദേശം 23% വാർത്താ പേജുകളിലും 21% സർക്കാർ വെബ്‌സൈറ്റുകളിലും ലിങ്കുകൾ തകർന്നിട്ടുണ്ട്. 54% വിക്കിപീഡിയ പേജുകളിലുള്ള റഫറൻസുകളിൽ ലിങ്കുകൾ ഇനി പ്രവർത്തിക്കില്ല. സോഷ്യൽ മീഡിയകളിലെ അവസ്ഥയും സമാനമാണ്. പോസ്റ്റ് ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ ഓരോ അഞ്ച് ട്വീറ്റുകളിലും ഒന്ന് സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നുണ്ട്.

ഇൻ്റർനെറ്റിൻ്റെ വിവരങ്ങൾ ശേഖരിച്ചു വെക്കുന്ന സേവനം ചെയ്യുന്ന കോമൺ ക്രാളിൽ നിന്ന് ശേഖരിച്ച ദശലക്ഷത്തിലധികം വെബ്‌പേജുകളുടെ പരിശോധനയിലൂടെയാണ് ഇ പഠനം നടത്തിയത്. 2013-നും 2023-നും ഇടയിൽ ശേഖരിച്ച എല്ലാ പേജുകളുടെയും 25 ശതമാനം ഇപ്പോൾ ലഭ്യമല്ലെന്ന് കണ്ടെത്തി. അവയിൽ, 16 ശതമാനം പേജുകൾ തുടർച്ചയില്ലാത്ത വെബ്‌സൈറ്റുകളിൽ നിന്നും 9 ശതമാനം ഇപ്പോൾ നിലവിലില്ലാത്ത വെബ്‌സൈറ്റുകളിൽ സ്ഥിതിചെയ്യുന്നു എന്നുമാണ് കണ്ടെത്തിയത്.

സുപ്രധാന വിവരങ്ങളുടെ ഇത്തരത്തിലുള്ള നഷ്ടം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. രേഖകളായി സൂക്ഷിക്കേണ്ട വിവരങ്ങളും ചരിത്ര പഠനങ്ങളും പുസ്തക രൂപത്തിൽ തന്നെ പ്രസിദ്ധീകരിക്കുന്നതാവും നന്നാവുക എന്നതാണ് ഈ പഠനം നൽകുന്ന പാഠം.

Related Articles

- Advertisement -spot_img

Latest Articles