മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം, ആറ് പേർ മരിച്ചതായും 30 ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നാണ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
സ്ഫോടനത്തിന് ശേഷം വിവിധ പ്ലാന്റുകളില്‍ അനുബന്ധ പൊട്ടിത്തെറികളുമുണ്ടായി. ഫാക്ടറിക്കകത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയറിപ്പോർട്ടുണ്ട്. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്
അഗ്നിരക്ഷാസേനയും ആംബുലൻസുകളും സ്ഥലത്തുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെയും ജനലുകൾ തകർന്നിട്ടുണ്ട്