ഹേഗ്: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേലിനോട് ഉത്തരവിടണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിൽ വെള്ളിയാഴ്ച യുഎൻ സുപ്രീം കോടതി വിധി പറയും.
ഇസ്രായേൽ ആക്രമണം തുടരുന്ന റഫ നഗരമുൾപ്പെടെ “ഗാസ മുനമ്പിലെ മുഴുവൻ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് ഉത്തരവിടാൻ അടിയന്തര നടപടികൾ കൈകൊള്ളണമെന്ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.”
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഐസിജെയുടെ വിധിന്യായങ്ങൾ ആവശ്യമാണ്, പക്ഷേ അത് നടപ്പിലാക്കാനുള്ള ശേഷി കോടതിക്കില്ല. ഉക്രെയ്നിലെ അധിനിവേശം നിർത്താൻ റഷ്യയോട് ക്രിമിനൽ കോടതി ആവശ്യപ്പെട്ടെങ്കിലും നടപ്പിലായിരുന്നില്ല.
“ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണ്, റഫയിൽ ആക്രമണം വ്യാപിപ്പിച്ചതോടെ പുതിയതും ഭയാനകവുമായ ഒരു ഘട്ടത്തിലേക്ക് ആക്രമണം എത്തിയതായി” കഴിഞ്ഞ ആഴ്ച ഹിയറിംഗുകളിൽ ദക്ഷിണാഫ്രിക്ക ആരോപിച്ചിരുന്നു.
“ഗാസയുടെയും ഫലസ്തീൻ ജനതയുടെയും നാശത്തിൻ്റെ അവസാന പടിയാണ് റഫ” എന്ന് ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകനായ വോൺ ലോവ് വാദിച്ചു. റഫയാണ് ദക്ഷിണാഫ്രിക്കയെ കോടതിയിൽ ലെത്തിച്ചത്, എന്നാൽ ഫലസ്തീനിലെ എല്ലാ ദേശീയ, വംശീയ, വിഭാഗങ്ങൾക്കും വംശഹത്യയിൽ നിന്ന് സംരക്ഷണം നൽകുന്ന ഉത്തരവിടാൻ കഴിയുന്ന ഇടപെടലാണ് കോടതിയിൽ നിന്നും വേണ്ടത്.